Tuesday, 23 August 2011

സാറ പറയാനാഗ്രഹിച്ചത് എന്തായിരുന്നു....


     നഗര മധ്യത്തിലെ തിരക്കിലൂടെ പരമാവധി വേഗതയിലാണ് അലന്‍ കാര്‍ ഡ്രൈവ് ചെയ്യുന്നത്... അവന്റെ മുഖം കണ്ടാല്‍ അറിയാം എന്തോ വലിയ ടെന്‍ഷന്‍ അവനുണ്ടന്നു... അതെ അവന്‍ നല്ല ടെന്‍ഷനില്‍ ആണ്, അതിലേറെ ദേഷ്യത്തിലും... അവന്റെ ദേഷ്യം നഗര സഭയോടാണ്, ഇത്രയേറെ തകര്‍ന്നിട്ടും റോഡു നന്നക്കാത്ത നഗര സഭയോട് ഏതൊരു ശരാശരി കേരളീയനും തോന്നുന്ന അമര്‍ഷം... പക്ഷെ അവന്റെ മനസ്സ്‌ വളരെ ചഞ്ചലമാണിന്നു, കാരണം മറ്റൊന്നുമല്ല, കഴിഞ്ഞ ആറുമാസക്കാലമായി ഒരു പ്രോജക്റ്റിനു പിന്നാലെയാണവന്‍, അത് പൂര്‍ത്തിയായി അതിന്റെ സബ്മിഷന്‍ ആണ് ഇന്ന്, ഇന്ന് ഡയറക്ട്ടെഴ്സ് മീറ്റിംഗ് ഉണ്ട് , പക്ഷെ എന്ത് കൊണ്ടോ അലന്‍ ആ ഫയല്‍ എടുക്കാന്‍ മറന്നു... അതെടുക്കാന്‍ റൂമിലേക്കുള്ള പരക്കം പാച്ചിലില്‍ ആണവന്‍ , ഒരു ഗതിയുമില്ലാത്ത റോഡും അതിനു താങ്ങാവുന്നതിലേറെ വാഹനങ്ങളും... ഒരു വിധം നഗരം കടന്നു വീട്ടിലേക്കു പാഞ്ഞു... അപ്പോള്‍ വഴിയില്‍ ഒരു ആള്‍ക്കൂട്ടം അവന്‍ ശ്രദ്ദിച്ചു, എന്തോ വാഹനാപകടം നടന്നിരിക്കുന്നു...എങ്കിലും അത് കാര്യമാക്കാതെ അവന്‍ കാറോടിച്ചു പോകാന്‍ തുടങ്ങി.. കാരണം ഇനിയുള്ള അര മണിക്കൂര്‍ തന്റെ ജീവിതത്തെ തന്നെ മാറ്റി മരിക്കുന്ന ഒന്നാണ് , ആ പ്രോജക്റ്റ്‌ കമ്പനി സ്വീകരിച്ചാല്‍ പിന്നെ തനിക്ക് അവിടെ കിട്ടുന്ന വേദനം, പദവി ഒക്കെ ഒരുപാട് ഉയരങ്ങളിലായിരിക്കും... തിടുക്കത്തില്‍ വണ്ടി എടുത്തപ്പോ കൂടിനിന്നവര്‍ ആ വാഹനം തടഞ്ഞു .

         അലന്‍ തന്റെ നിസ്സഹായാവസ്ഥ പറഞ്ഞെങ്കിലും അത് കൂട്ടാക്കാന്‍ അവര്‍ തയ്യാറായില്ല, അവര്‍ രക്തത്തില്‍ കുളിച്ച ഒരു ശരീരം കാറിലേക്ക് കയറ്റി വേഗം ഏതെന്കിലും ഹോസ്പിറ്റലിലേക്ക് വണ്ടി വിടാന്‍ ആവശ്യപ്പെട്ടു, മനസ്സില്ല മനസ്സോടെ ആണെങ്കിലും ഒരു ജീവനെ ഓര്‍ത്ത്‌ അലന്‍ ഹോസ്പിറ്റലിലേക്ക് തിരിച്ചു.. കാഷ്വാലിറ്റിയില്‍ എത്തിച്ചപ്പോള്‍ പേരും മറ്റു വിവരങ്ങളും ചോദിച്ചു അതൊന്നും ആര്‍ക്കും അറിയില്ലായിരുന്നു എല്ലാവരും അലനെ നോക്കി കാഴ്ചയില്‍  അതൊരു പെന്കുട്ടിയായതിനാല്‍ അലന്‍ ഒരു പേര് പറഞ്ഞു

 " സാറ "

          വെറുതെ പറഞ്ഞതല്ല അലന്‍ ആ പേര് പത്തു വര്‍ഷങ്ങള്‍ക്കു മുന്നേ അവന്റെ ജീവിതത്തില്‍ നിന്നും അപ്രത്യക്ഷമായ അവന്റെ സാറയുടെ മുഖമായിരുന്നു അവള്‍ക്ക്, അവര്‍ ആ കുട്ടിയെ ഓപ്പറേഷന്‍ തീയെറ്റരിലേക്ക് മാറ്റി, ബാക്കി എല്ലാവരും അവരുടെ പാട് നോക്കി പോയി.. പക്ഷെ അലന് മാത്രം പോകാന്‍ കഴിഞ്ഞില്ല... അപ്പോള്‍ അവന്റെ മനസ്സില്‍ പ്രോജക്ട്ടോ മീറ്റിങ്ങോ, തന്നെ കാത്തിരിക്കുന്ന സൌഭാഗ്യങ്ങളോ  ഒന്നുമില്ലായിരുന്നു... ആ മനസ്സില്‍ നിറയെ സാറയുടെ മുഖം മാത്രമായിരുന്നു..
                                                

                                             ^^^^^^^^^

            സാറ..... ഒരു പനിനീര്‍പൂവ് പോലെ നിഷ്ക്കളങ്കയായ പെണ്‍കുട്ടി.... കാണുമ്പോളെല്ലാം ഒരു നിഷ്കളങ്കമായ ചിരിയായിരുന്നു  അവള്‍ സമ്മാനിച്ചിരുന്നത്.. വളരെ ചെറുപ്പം മുതലേ അവളെ അറിയാമായിരുന്നെങ്കിലും എപ്പോളോ അവന്‍ അവളെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.. അച്ഛന്‍ നഷ്ട്ടപെട്ട അവളോട്‌ എന്തോ മാനസികമായ ഒരടുപ്പം, പക്ഷെ ഒരിക്കല്‍ പോലും ഒരക്ഷരം പോലും പരസ്പ്പരം സംസാരിച്ചിരുന്നില്ല അവര്‍.. ഒരിക്കല്‍ പോലും സംസാരിക്കാതെ ആ നിശബ്ദ പ്രണയം വളര്‍ന്നു, ഒരു ദിവസം പോലും പരസ്പ്പരം കാണാതെ ഇരിക്കുവാന്‍ അവര്‍ക്കാവില്ലായിരുന്നു, കോളേജില്‍ നിന്ന് വന്നാല്‍ തന്റെ സൈക്കിളില്‍ അവന്‍ ജന്ഗ്ഷനിലേക്ക് പായും, സ്കൂളില്‍ നിന്നും വീട്ടിലേക്കു പോകുന്ന അവളെ ഒരു നോക്ക് കാണാന്‍, കണ്ണുകള്‍ കൊണ്ട് കഥ പറയാന്‍, അവള്‍ക്കു പിന്നാലെ കുറെ ദൂരം അങ്ങനെ പോകും, അവള്‍ വീട്ടിലേക്കു കയറിയാല്‍ മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ അടുത്തുള്ള  അമ്പലത്തിന്റെ ആല്‍ത്തറയില്‍ കൂട്ടുകാരുമൊത്ത് അല്പം കഥപറച്ചില്‍.. അപ്പോളേക്കും കുളിച്ചു വേഷം മാറി അവളിറങ്ങും ട്യൂഷന്‍ ക്ലാസ്സിലേക്ക് , പിന്നെയും അവളുടെ പിന്നാലെ ട്യൂട്ടോറിയല്‍ വരെ... അതിനു ശേഷം വീട്ടിലേക്കു... പിന്നെ ആറുമണി വരെ വിശ്രമം, ആറുമണിക്ക് ട്യൂഷന്‍ വിടും...പിന്നെ അവളെ വീട്ടില്‍ കൊണ്ടാക്കണം... അങ്ങനെ പോയി അവന്റെ ദിന ചര്യകള്‍.

            അങ്ങനെ ദിവസങ്ങള്‍ ആഴ്ച്ചകള്‍ക്കും ആഴ്ചകള്‍ മാസങ്ങള്‍ക്കും വഴിമാറിക്കൊടുത്തു... പ്രണയത്തിന്റെ തീവ്രത ഏറി വന്നു... അവള്‍ സ്കൂളില്‍ വരാത്ത ദിവസങ്ങള്‍ അവനു നരക തുല്യമായിരുന്നു, ആ ദിവസങ്ങളില്‍ അവന്‍ വളരെ അലസനായികാണപ്പെട്ടു.. അങ്ങനെ സാറ പത്താം ക്ലാസിലെ വലിയ പരീക്ഷക്ക് തയ്യാറെടുത്തു , ആ സമയങ്ങളില്‍ അലന്‍ അവളെക്കാണാതിരിക്കാന്‍ ശ്രമിച്ചു... കാരണം തന്റെ സാമീപ്യം ഒരിക്കലും അവളുടെ വിദ്യാഭ്യാസത്തെ ബാധിക്കരുത് എന്നവനു നിര്‍ബന്ധം ഉണ്ടായിരുന്നു, പരീക്ഷയുടെ അവസാന ദിവസം അവന്‍ പതിവ് സ്ഥലത്ത് സാറയെ കാത്തു നിന്നു....  സ്വതസിദ്ധമായ ചിരിയോടെ അവള്‍ കടന്നു പോയി.. രണ്ടടി മുന്നോട്ടു പോയ സാറ ഒന്ന് തിരിഞ്ഞു നോക്കി... എന്നത്തെയും പോലെ, വളരെ താഴ്ന്ന ശബ്ദത്തില്‍ വന്‍ പറഞ്ഞു ...

"സാറാ... എനിക്ക് നിന്നോട് സംസാരിക്കാന്‍ ഉണ്ട്.... ഒന്ന് കാണണം , സമയം, അത് നീ തിരഞ്ഞെടുത്തൂളൂ"

       നൂറു പ്രാവശ്യം അവള്‍ക്കു തന്നെ ഇഷ്ട്ടം ആണെന്നുള്ള ബോധ്യം  അവനുണ്ടായിരുന്നു എന്നാലും തന്റെ ഉള്ളിലുള്ള പ്രണയം അത് അറിയിക്കണം എന്ന് അവനു തോന്നി... നാളെ കാണാം എന്ന് നിശബ്ദമായി കണ്ണുകള്‍ കൊണ്ട് അവള്‍ തന്റെ സമ്മതം അറിയിച്ചു...

    നാളെ ഇതേ സമയം പള്ളിയില്‍ വരണം എന്ന് അവള്‍ അനിയന്‍ മുഖാന്തിരം അറിയിച്ചു...

        പിറ്റേ ദിവസം വൈകുന്നേരം അലന്‍ പള്ളിയില്‍ എത്തി... സാറയെ കാത്തിരുന്നു.. നേരം ഒരുപാട് വൈകിയിട്ടും അവള്‍ വന്നില്ല .. അവന്‍ അവളുടെ വീട്ടിലേക്കു പോയി.. അവിടെ പൂട്ടിക്കിടക്കുന്നു... അവര്‍ എവിടെപ്പോയി എന്ന് അയാല്‍  വീടുകളില്‍ അന്വേഷിക്കാനുള്ള ധൈര്യം അന്നവനില്ലായിരുന്നു.. എന്തെങ്കിലും അത്യാവശ്യം വന്നു കാണും അല്ലങ്കില്‍ അവള്‍ വരാതിരിക്കില... പിന്നെയും ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നു പോയി... അവള്‍ വന്നില്ല , മുന്നില്‍ വന്നു പെടുന്ന ഓരോ പെണ്‍ കുട്ടിയിലും അലന്‍ സാറയെ തേടി... പക്ഷെ കണ്ടില്ല ... പിന്നീട് എപ്പോളോ  , ആ മുഖം മറക്കാന്‍ അവന്‍ ശ്രമിച്ചു... തന്റെ ജോലിയില്‍ ശ്രദ്ധിച്ചു ... അങ്ങനെ വലിയൊരു സൌഭാഗ്യത്തിലെക്കുള്ള അവന്റെ യാത്ര അവസാനിച്ചത്.. ഈ ആശുപത്രിക്കുള്ളില്‍ ....

        സമയം സന്ധ്യ ആയി..  അലന്‍ ചിന്തയിലാണ്ടിരിക്കുന്നു... എങ്ങും നിശബ്ദത...

" നിങ്ങളല്ലേ മിസ്റര്‍ അലന്‍?"

സിസ്റ്ററിന്റെ ആ ചോദ്യം കേട്ടാണ് അവന്‍ ബോധ വലയത്തിലേക്ക് വന്നത്

"അതെ"

" ആ കുട്ടിക്ക് നിങ്ങളോട് എന്തോ സംസാരിക്കണമെന്ന് "

        അത് കേട്ടതും അലന്‍ എനിട്ടു ഓടി ICU വിലേക്ക് , അവനെക്കണ്ടതും അവളുടെ കണ്ണുകള്‍ തിളങ്ങി...

" സാറാ... നീ തന്നയോ ഇത്...?"

"ഉം"

അപ്പോളും അവനോടു മറുപടി പറഞ്ഞത് അവളുടെ കണ്ണുകളായിരുന്നു...

"നീ എവിടെയായിരുന്നു?... എന്തിനാ എന്നെ വിട്ടു പോയത്....?" അങ്ങനെ നൂറായിരം ചോദ്യങ്ങള്‍ അവന്‍ ചോദിച്ചു.....

     ഒരിറ്റു കണ്ണുനീര്‍ മാത്രമായിരുന്നു ആദ്യ മറുപടി... പിന്നെ അവള്‍ എന്തോ പറയാന്‍ ശ്രമിച്ചു .. പക്ഷെ അപ്പോഴേക്കും ചുറ്റുമുള്ള യന്ത്രങ്ങള്‍ വല്ലാതെ ശബ്ദമുണ്ടാക്കാന്‍ തുടങ്ങി... അപ്പോഴും ഒരു കൈ അവള്‍ അലന് നേരെ നിവര്‍ത്തി പിടിചിട്ടുണ്ടായിരുന്നു.. അവന്‍ ആ കരം ഗ്രഹിച്ചു, അവള്‍ വല്ലാത്തൊരു ശക്തിയില്‍  അവനെ മുറുകെപ്പിടിച്ചു... പിന്നീട് ആ പിടി അയഞ്ഞു... ഹൃദയ സ്പന്ദനം രേഖപ്പെടുത്തുന്ന ആ യന്ത്രങ്ങള്‍ നിശ്ചലമായി... സാറയുടെ കണ്ണുകളും ...

അപ്പോഴും ആ കണ്ണുകള്‍ വനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നോ?

          മനസ്സും ഹൃദയവും നഷ്ട്ടമായപ്പോള്‍ അവന്‍ നടന്നകന്നു ദൂരേക്ക്‌ അവനിരുവശവുമായി റെയില്‍ പാളം  നീണ്ടു നിവര്‍ന്നു കിടക്കുന്നു... അകലെ എവിടേയോ തീവണ്ടിയുടെ ചൂളം വിളി കേള്‍ക്കാം .......

       
അപ്പോഴും സാറയുടെ ആത്മാവ് അവന്റെ ഒപ്പമുണ്ടായിരുന്നു... അരുതേ അരുതേ എന്ന് പറഞ്ഞു കൊണ്ട്......

അവന്റെ മനസ്സില്‍ ഒരേ ഒരു ചിന്ത മാത്രം .......

സാറ തന്നോട് പറയാനാഗ്രഹിച്ചത് എന്തായിരുന്നു....

No comments:

Post a Comment