Thursday, 7 April 2011

ജൂലി.......

ഡിസംബറിലെ ഒരു തണുത്ത പ്രഭാതം, പതിവിലും അല്‍പ്പം തണുപ്പുണ്ടായിരുന്നു അന്ന്.... എന്റെ സ്വന്തം പുതപ്പിനോടുള്ള നിസ്സീമമായ പ്രണയം പ്രഖ്യാപിക്കും വിധം ഞാനത് എന്റെ ശരീരത്തില്‍ പരമാവധി ചുറ്റി കിടന്നുറങ്ങുകയാണ്.... ആ സുഖ നിദ്രക്കു ഭംഗം ഉണ്ടാക്കി ആരോ എന്നെ തട്ടി ഉണര്‍ത്തി...കണ്ണ് തുറന്നു നോക്കിയപ്പോ അമ്മ മുന്നില്‍ നില്‍ക്കുന്നു....നല്ലൊരു ഞായറാഴ്ച ഉറക്കം നഷ്ട്ടപെട്ട വേദനയില്‍ ഞാന്‍ കാര്യമന്വേഷിച്ചു... നോക്കിയപ്പോള്‍ അമ്മ ദേഷ്യം കൊണ്ടുറഞ്ഞു തുള്ളി നില്‍ക്കുവാ, എന്താണാവോ കാര്യം? ഞാന്‍ കാര്യം അന്വേഷിച്ചു...ദേ നിന്റച്ചന്‍ ഒരു സാധനതെം കൂട്ടി വന്നിരിക്കുന്നു ചെന്ന് നോക്ക്... ഈസരാ ഈ വയസ്സാം കാലത്ത് ഈ അച്ചനിതെന്തിന്റെ കേടാ? ഞാന്‍ പെട്ടന്നെഴുന്നെട്റ്റ് പുറത്തേക്കോടി ച്ചെന്നു,ച്ചെന്നു നോക്കിയപ്പോ സധാമാനമായി, പ്രതീക്ഷിച്ചത് സംഭവിച്ചിട്ടില്ല.. അതാ അച്ഛനോട് ചെര്‍ന്നവള്‍ നില്‍ക്കുന്നു വെളുത്ത ശരീരവും ചാരകണ്ണുകളും ഉള്ള ഒരു സുന്ദരിക്കുട്ടി നല്ല ഓമനത്തം ഉള്ള മുഖം, എന്റെ വരവിന്റെ അപകടം മനസ്സിലാക്കിയാവണം അവള്‍ അച്ഛന്റെ പിന്നിലെക്കൊളിച്ചു. അവളുടെ ഓമനത്വം എന്നെ വല്ലാതെ ആകര്‍ഷിച്ചു...ഞാനും അച്ഛന് പിന്തുണ പ്രഖ്യാപിച്ചു. ഞാന്‍ മറുകണ്ടം ചാടി എന്നുറപ്പായ അമ്മ പതുക്കെ അടുക്കളയിലേക്കു മുങ്ങി....


      ദിവസങ്ങള്‍ കഴിയും തോറും ആ കൊച്ചു സുന്ദരി അമ്മയുടെയും സ്നേഹം പിടിച്ചു പറ്റി...അവള്‍ക്കു ഞങ്ങള്‍ ജൂലി എന്ന് പേരിട്ടു..അങ്ങനെ ഞങ്ങളുടെ എല്ലാവരുടെയും കുസൃതിക്കുട്ടിയായി അവള്‍ വളര്‍ന്നു.... ഒരുനാള്‍ രാവിലെ പതിവുപോലെ ഞാന്‍ ജോലിക്കായി പുറപ്പെട്ടു. ഇടയ്ക്കു അച്ഛന്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു "മോനെ അവളെ കാണാനില്ല, എവിടെപ്പോയന്നറിയില്ല", ശെടാ ഇവിഅളിതെവിടെ പോകാന്‍, പുറത്തിറങ്ങിയാലും അധികം ദൂരതെക്കൊന്നും അവള്‍ പോകാറില്ല അടുത്ത വീട്ടിലെവിടെയെങ്കിലും കാണും, അച്ഛന്‍ പൊയ് ഒന്ന് തിരക്കാന്‍ പറഞ്ഞിട്ട് ഞാന്‍ എന്റെ ജോലി തുടര്‍ന്നു, അന്ന് പതിവിലും നേരത്തെ ഞാന്‍ വീട്ടിലെത്തി, അപ്പൊ വീട്ടിലാകെ ഒരു മൂകത, പതിവുപോലെ ടീവി വെച്ചിട്ടില്ല, അമ്മ അടുക്കളയില്‍ വിഷമിചിരിക്കുന്നു,അച്ഛന്‍ ഹാളിലും, അപ്പൊ അവളിതു വരെ വന്നിട്ടില്ല എന്നെനിക്കു തോന്നി, ഞാന്‍ പതുക്കെ അച്ഛനോട് കാര്യം അന്വേഷിച്ചു "അവളിതു വരെ വന്നില്ലേ?" , "അയ്യോ വന്നു.. വന്നു.." അച്ഛന്‍ മറുപടി തന്നു..."അന്നിട്ടെവിടെ?", "രാവിലെ ഇവിടുന്നിറങ്ങി പോയതാ അവള്‍ തിരിച്ചു വരുന്നത് ഉച്ചക്ക് രണ്ടു മണിക്ക്, ഞാന്‍ ശെരിക്കു കൊടുത്തു അന്നിട്ടിരക്കിവിട്ടു"
അതെന്തിനാ?ഞാന്‍ ചോദിച്ചു..."പിന്നെ കണ്ട ചാവാലി പട്ടിടെ ഒക്കെ കയ്യിന്നു കടിം മേടിച്ചു വന്നാ പിന്നെ എന്ത് ചെയ്യണം,ഇനിയവളെ നമുക്ക് വേണ്ടാ". അത് ശേരിയാനെന്നെനിക്കും തോന്നി, ഓമനിച്ചു വളര്‍ത്തിയ പട്ടിക്കുട്ടി അവള്‍ തെരുവ് നായ്ക്കളുടെ കടി മേടിച്ചിട്ട് വന്നാല്‍ എങ്ങനെ വിശ്വസിച്ചു വീട്ടില്‍ വളര്‍ത്തും?പിന്നെയും രണ്ടു മൂന്നു തവണ അവള്‍ വീട്ടില്‍ വന്നു , പക്ഷെ അച്ഛന്‍ തീരുമാനത്തില്‍ തന്നെ ഉറച്ചു നിന്ന്,അവള്‍ക്കു എന്നെന്നേക്കുമായി വീട് വിടേണ്ടി വന്നു...


        പിന്നെ ഒന്നുരണ്ടു തവണ ഞാനവളെ കണ്ടു, അച്ഛന്റെ കയ്യില്‍ നിന്ന് കിട്ടിയ അടിയുടെ ആഖാതം കൊണ്ടാവാം മുഖം തിരിച്ചവല്‍ പൊയ്ക്കളഞ്ഞു...പിന്നീടറിഞ്ഞു അവള്‍ മറ്റേതോ ഒരു വീട്ടില്‍ ചേക്കേറി എന്ന്...എന്തായാലും അന്നത്തോടെ പട്ടിവളര്‍ത്തല്‍ ഞങ്ങള്‍ ഉപേക്ഷിച്ചു....

കാത്തിരുപ്പ്.....

എനിക്കവളോട് തോന്നിയത് പ്രണയമായിരുന്നോ?
അതോ സഹതാപമോ? അറിയില്ല എനിക്കിന്നും....
എന്റെ പിതാവിന്റെ സുഹൃത്തിന്റെ പുത്രി....
പഠിക്കാന്‍ മിടുമിടുക്കി....
പക്ഷെ വിധി അവളോട്‌ ക്രൂരത കാട്ടി...
ബാല്യത്തില്‍തന്നെ അവള്‍ക്കു തന്റെ അച്ഛനെ നഷ്ട്ടമായി....
മരണമല്ല അയാളെ തട്ടിയെടുത്തത്.....
മനുഷ്യത്വമില്ലാത്ത സ്ത്രീവേഷമണിഞ്ഞ ഒരു പിശാച് ....
അങ്ങനെ അവള്‍ അനാഥയായി....അച്ചനില്ലത്തവളായി ....
മറ്റുള്ള വീടുകളില്‍ വീട്ടുവേല ചെയ്തു ആ അമ്മ അവളെ പഠിപ്പിച്ചു....
അവളെന്റെ സഹോദരിയുടെ സഹപാടി.....
എനിക്കവളോട് സഹതാപം തോന്നി.....
നിഷ്കളങ്കമായ ആ മുഖം....
എന്തെന്നറിയില്ല വല്ലത്തോരിഷ്ട്ടം....അതോ സഹതാപമോ?
അത് ഞാനെന്‍ സഹോദരിയെ അറിയിച്ചു......
അവള്‍ പറഞ്ഞു വേണ്ട ചേട്ടാ നമുക്കത് ശെരിയാവില്ല....
നല്ല പഠിക്കുന്ന കുട്ടിയാ അവളിലാണ്‌ ആ കുടുംബത്തിന്റെ അത്താണി...
അവളുടെ ഭാവിയെ ഓര്‍ത്തു ഞാന്‍ നിശബ്ദനായി...
പക്ഷെ ആ നിശബ്ദത എനിക്ക് വിനയായി...
പരീക്ഷക്ക്‌ ശേഷം ആ മുഖം ഞാന്‍ കണ്ടിട്ടില്ല.....
എവിടെയന്നറിയില്ല  ....
അന്വേഷിക്കാനിനിയിടമില്ല ......
ഇന്നും ഞാന്‍ കാത്തിരിക്കുന്നു ആ മാലഖക്കായി.....
ഈ ലോകത്തെവിടെയെങ്കിലും  അവളുന്ടെങ്കില്‍.......
എനിക്കവളോട് ഒന്നേ  പറയാനുള്ളൂ....
നിനക്കയാണ് ഞാന്‍ കാത്തിരിക്കുന്നത്.....
നിനക്കയാണ് ഞാന്‍ ജീവിക്കുന്നത്.....
നീയെന്നിലേക്ക് വരുന്ന ആ  നിമിഷത്തിനായി...
ഈ ജന്മം മുഴുവന്‍ ഞാന്‍ കാത്തിരിക്കും.......
വൈകാതെ വരില്ലേ നീ??...